പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് ചേരാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.
വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നാണ് മമതയുടെ നിലപാട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിര്‍പ്പാണുള്ളത്. അതിനിടെയാണ് യോഗം തന്നെ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനര്‍ജി രംഗത്തെത്തിയത്.
ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് മമതയുടെ നിലപാട്. പാര്‍ട്ടി അംഗങ്ങളെയും ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ നീതി ആയോഗ് മുന്നോട്ടുവച്ചിട്ടുള്ള മറ്റുപല നിര്‍ദ്ദേശങ്ങളിലും മമത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.