കൊൽക്കത്ത: ബംഗാൾ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽനിന്ന് മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കും. സെപ്റ്റംബർ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമത ഭവാനിപൂരിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു.
മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു.