കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാറിനെ രാജ്യത്തുനിന്നും തുരത്തിയോടിക്കാന്‍ പുതിയ പ്രചരണ രീതിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നോടിച്ച ‘ക്വിറ്റ് ഇന്ത്യാ’ മാതൃകയില്‍ മോദി ഭരണത്തെ ഇന്ത്യയില്‍ നിന്നോടിക്കാനാണ് പുതിയ പ്രചാരണ രീതിക്ക് പ്രസ്ഥാനത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആഹ്വാനം ചെയ്ത്.
രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് മമത ബിജെപി ഭരണത്തിനെതിരെ പുതിയ പ്രചാരണ പരിപാടിക്ക് ആഹ്വാനം ചെയ്തത്.
”ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കുക” എന്ന മുദ്രാവാക്യത്തോടെയിരുന്നു ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘ബിജെപി ക്വിറ്റ് ഇന്ത്യ’ പ്രചരണ പരിപാടിക്ക് മമത തുടക്കം കുറിച്ചത്.
1942ല്‍ ആരംഭിച്ച ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികമായ ആഗസ്റ്റ് 9നാണ് ബിജെപിക്കെതിരായി ക്വിറ്റ് ഇന്ത്യ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്.
മഹാത്മാ ഗാന്ധി 1942ല്‍ ആരംഭിച്ച ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികമായ ആഗസ്റ്റ് 9നാണ് ബിജെപിക്കെതിരായി ക്വിറ്റ് ഇന്ത്യ പ്രചരണത്തിന് നമ്മള്‍ തുടക്കം കുറിക്കുന്നതെന്ന് അണികളോടായി മമത പറഞ്ഞു.
മോദി ഭരണത്തിനെതിരായി ആഗസ്ത് 30 വരെ നീണ്ടു നില്‍ക്കുന്ന ക്വിറ്റ് ഇന്ത്യ രണ്ടാം പതിപ്പിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും മമത ആവശ്യപ്പെട്ടു. ബിജെപിയെ നമ്മള്‍ ഇന്ത്യയില്‍ നിന്നോടിക്കും. ഇത് നമ്മുടെ വെല്ലുവിളിയാണ്. ബിജെപിയെ ബൗള്‍ ചെയ്ത് ഔട്ടാക്കണം, സിക്‌സറിടിച്ച് ഗ്രൗണ്ടിന് പുറത്താക്കണമെന്നും മമത അണികളോട് ആഹ്വാനം ചെയ്തു.