X
    Categories: tech

ജിയോണി ഫോണുകളില്‍ മാല്‍വെയര്‍; ചൈനീസ് ചതി!

മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കംചെയ്തു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സ്ഥിരമായി വായിക്കാറുണ്ട്. എന്നാല്‍, ചൈനീസ് സമാര്‍ട് ഫോണ്‍ നിര്‍മാതാവ് ജിയോണി തങ്ങളുടെ ഫോണുകളില്‍ ഫാക്ടറിയില്‍ വച്ചു തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വില്‍ക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

താരതമ്യേന തരക്കേടില്ലാത്ത ഫോണുകള്‍ വില്‍ക്കുന്നുവെന്ന ധാരണ നിലനില്‍ക്കുന്ന കമ്പനിയാണ് ജിയോണി. ചൈനയിലെ ജഡ്ജ്‌മെന്റ് ഡോക്യുമെന്റ് നെറ്റ്‌വര്‍ക്കാണ് ജിയോണി തങ്ങളുടെ രണ്ടു കോടിയിലേറെ ഫോണുകളില്‍ ലാഭമുണ്ടാക്കാനായി മാല്‍വെയര്‍ നിക്ഷേപിച്ചുവെന്ന അതിഗുരുതരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആളുകള്‍ക്ക് പരസ്യങ്ങളും മറ്റും കാണിച്ച് അതില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കണ്ടെത്തല്‍.

ഗിസ് ചൈന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ജിയോണി തങ്ങളുടെ ഫോണുകളില്‍ ഒരു ട്രോജന്‍ ഹോഴ്‌സിനെ നിക്ഷേപിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ സ്റ്റോറി ലോക് സ്‌ക്രീന്‍ (‘Story Lock Screen’) എന്ന ആപ്പിന് നല്‍കിയ അപ്‌ഡേറ്റിലൂടെ ഡിസംബര്‍ 2018നും ഓക്ടോബര്‍ 2019നും ഇടയില്‍ ട്രോജന്‍ ഹോഴ്‌സിനെ നിക്ഷേപിക്കുകയായിരുന്നു.

ഇത് ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു. ഉപയോക്താക്കളുടെ ക്ലിക്കുകള്‍ ലഭിക്കുക വഴി പരസ്യത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. മുകളില്‍ പറഞ്ഞ കാലയളവില്‍ കമ്പനി ഇതില്‍ നിന്ന് 31.46 കോടി രൂപ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ജിയോണി ഫോണുകള്‍ ഇറക്കുന്ന ഷെന്‍സെണ്‍ സിപ്പു ടെക്‌നോളജി കമ്പനി ഉപയോക്താക്കളുടെ കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളെ നിയമപരമല്ലാതെ നയന്ത്രിച്ചുവന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Test User: