ജനീവ: കഠിനാധ്വാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാം സ്ഥാനത്ത്. ബിസിനസ് നെയിം ജനറേറ്റര്‍ (ബി.എന്‍.ജി) പുറത്തിറക്കിയ പട്ടികയിലാണ് ഇതുസംബന്ധിച്ച് സൂചിപ്പിക്കുന്നത്. ഭൂട്ടാന്‍ രണ്ടാം സ്ഥാനത്തും യു.എ.ഇ മൂന്നാം സ്ഥാനത്തുമാണുള്ളത്.
ആഴ്ചയില്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇത്. യു.എ.ഇയിലെ പകുതിയോളം തൊഴിലാളികള്‍ ആഴ്ചയില്‍ 49 മണിക്കൂറിലധികം ജോലി ചെയ്യുന്നു. ഇസ്രാഈല്‍, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ പിന്നിലാണ്. കുറഞ്ഞ പ്രവൃത്തി ദിവസങ്ങളാണ് ഇതിനു കാരണം.