X

പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം തീഗോളമായി മാറി; ഭീതിജനകമായ ദൃശ്യം ക്യാമറയില്‍..

മാള്‍ട്ട: വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണു. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ ചെറുവിമാനത്തിലെ 5 പേരും മരിച്ചു. മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇരട്ട പ്രൊപ്പല്ലറോടു കൂടിയ മെട്രോലൈനര്‍ വിമാനമാണ് തകര്‍ന്നു വീണത്.


ഫ്രഞ്ച് കസ്്റ്റംസിനു വേണ്ടി മിസ്‌റാട്ടയിലെ അഭയാര്‍ത്ഥികളുടെ യാത്രാമാര്‍ഗം നിരീക്ഷിക്കാനായി ലിബിയന്‍ തീരത്തേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണതെന്ന് മാള്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. മരിച്ച അഞ്ചു പേരും ഫ്രഞ്ച് പൗരന്‍മാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. ദുരന്തത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു.

ഇന്ത്യന്‍ സമയം രാവിലെ 10:50 ഓടെയാണ് (പ്രാദേശിക സമയം രാവിലെ 07:20) വിമാനം തകര്‍ന്നു വീണത്.
വിമാനം പോകേണ്ട ദിശയിലേക്ക് തിരിയും മുന്‍പേ പെട്ടെന്നു തഴോട്ടു പതിക്കുകയാണുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു. വിമാന അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ഇതിനകെ പുറത്തായിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് പുറത്തുള്ള റോഡിലൂടെ ജോലിക്കു പോകുകയായിരുന്ന വ്യക്തിയുടെ ക്യാമറയില്‍ അപകടദൃശ്യം കൃത്യമായി ലഭിച്ചിട്ടുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയില്‍ പകര്‍ന്ന ദൃശ്യം അദ്ദേഹം ഇതിനകം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു.
വിമാനാപകടത്തിന്റെ വീഡിയോ…

Web Desk: