X

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെയുള്ള ഗുരുതരാരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമ്മോ

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് കേസില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരായ ഗുരുതരാരോപണങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ചാര്‍ജ് മെമ്മോ. മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസില്‍ വ്യാജ പരാതി നല്‍കിയതും മെമ്മോയില്‍ ഉള്‍പ്പെടുത്തിയില്ല.

ഉദ്യോഗസ്ഥന്‍ പൊലീസിനു നല്‍കിയ സ്‌ക്രീന്‍ഷോട്ടോ റിപ്പോര്‍ട്ടോ ചാര്‍ജ് മെമ്മോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഉന്നത നിര്‍ദേശപ്രകാരമായിരുന്നു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണന്‍ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നുണ്ട്. മെമ്മോയില്‍ ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്.

ഒരു ദിവസത്തിനി ശേഷമാണ് ഗ്രൂപ്പ് നിര്‍മിച്ച സംഭവത്തില്‍ കെ. ഗോപാലകൃഷ്ണന്‍ വിശദീകരണം നല്‍കിയത്. ഒക്ടോബര്‍ 31നാണ് ഗോപാലകൃഷ്ണന്‍ ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കിയത് നവംബര്‍ ഒന്നിനായിരുന്നു.

webdesk17: