X

മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍; ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി ചാര്‍ജ് മെമ്മോ

ഹിന്ദു മല്ലു വാട്‌സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സംരക്ഷിച്ച് ചാർജ്ജ് മെമ്മോ. മൊബൈൽ ഹാക്ക് ചെയ്‌തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും ഹിന്ദു ഐ.എ.എസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയാണ് ഗോപാലകൃഷ്ണനെതിരായ ചാർജ്ജ് മെമ്മോ. ഗുരുതര കുറ്റങ്ങൾ നേർപ്പിച്ച് നടപടി ലഘൂകരിക്കാൻ ആസൂത്രിത നീക്കമെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും വിവാദമായിരുന്നു. വിവാദമായതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കുകയായിരുന്നു കെ ഗോപാലകൃഷ്ണൻ. ഇതിനെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നൽകിയ പരാതിയും സർക്കാരിന് മുന്നിലുണ്ട്.

വിവാദം കൈവിട്ട് പോയതോടെ ഫോൺ ആരോ ഹാക്ക് ചെയ്‌തെന്ന് ഗോപാലകൃഷ്ണൻ പൊലീസിന് പരാതി നൽകി. ഈ വാദം പൊലീസും മെറ്റയും ശാസ്ത്രീയ പരിശോധനയിൽ തള്ളി. സസ്‌പെൻഷനിൽ തുടരുന്ന കെ ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടിക്ക് വകുപ്പുണ്ടായിട്ടും നടപടി സാധ്യത നേർപ്പിക്കുകയാണിപ്പോൾ സർക്കാർ. ഗുരുതര ആരോപണങ്ങൾ എല്ലാം ഒഴിവാക്കിയാണ് ചാർജ് മെമ്മോ നൽകിയിട്ടുള്ളത്.

webdesk14: