കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച രാജിയില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും പ്രതിപക്ഷ പാര്‍ട്ടികളുമായി ഇടപഴകുമെന്ന് എഐസിസി കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.