കേന്ദ്രം റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്ന തീരുമാനം ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ ഗതാഗത വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കിയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
കേന്ദ്രം ശ്രമിക്കുന്നത് പബ്ലിസിറ്റിയാണെന്നും പാവപ്പെട്ടവന്റെ പട്ടിണി മാറ്റാനോ ജോലി നല്‍കാനോ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയും വിദ്വഷം അവര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍പ്പിനെ കാര്യമായി തന്നെ ബാധിക്കും. റെയില്‍വേ നഷ്ടത്തിലാണെന്ന് കാണിച്ച് അതിനെ സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം. തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സ്വകാര്യകമ്പനികള്‍ക്ക് റെയില്‍വേ നല്‍കുന്നത് ചരക്കിന്റെ വില വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
400 വന്ദേ ഭാരത് ട്രെയിനുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അവസാന മൂന്ന് വര്‍ഷത്തില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കൊണ്ടുവന്നതെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ അത് നടപ്പിലാക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.