ബിഹാറിൽ ജയിക്കാൻ കഴിഞ്ഞാൽ പിന്നെ ഇന്ത്യയിലുടനീളം വിജയം സുനിശ്ചതമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള കരുനീക്കങ്ങൾക്കായി പ്രതിപക്ഷ പാർട്ടിനേതാക്കൾ ഇന്ന് ബിഹാറിൽ സമ്മേളിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
കോൺഗ്രസിന്റെ ആശയം ബിഹാറിൽ നിന്ന് വിഭിന്നമല്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.ബിഹാറിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞാൽ, പിന്നെ ഇന്ത്യയുടനീളം നമ്മെ തോൽപിക്കാൻ ആർക്കും സാധിക്കില്ല. അദ്ദേഹം വ്യക്തമാക്കി.മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയെയും കൂടാതെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.