X
    Categories: MoreViews

മലേഗാവ് ഭീകരാക്രമണം: പ്രജ്ഞാ സിങ് ഠാക്കൂറിനും കേണല്‍ പുരോഹിതിനുമെതിരായ മകോക കേസ് എന്‍.ഐ.എ ഉപേക്ഷിച്ചു

മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്‍ക്കെതിരെ ചുമത്തിയ ‘മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)’ കേസ് ദേശീയ അന്വേഷണ ഏജന്‍സി പിന്‍വലിച്ചു. രാജ്യത്തെ ഹിന്ദുത്വ ഭീകരവാദ കേസുകളില്‍ പ്രധാനപ്പെട്ട മലേഗാവ് കേസില്‍ പുരോഹിത്തിനും പ്രജ്ഞക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പ്രജ്ഞാ സിങ് ഠാക്കൂര്‍

മഹാരാഷ്ട്രയിലെ വസ്ത്രനിര്‍മാണ നഗരമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29-ന് മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയതെന്ന് സംശയിച്ച കേസില്‍ ഹിന്ദുത്വ ഭീകരരുടെ പങ്ക് തെളിഞ്ഞത് ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ്. മറ്റു പല സ്‌ഫോടന കേസുകളിലെയും ഹിന്ദുത്വ സാന്നിധ്യത്തിലേക്ക് അന്വേഷണം നീളുന്നതിനിടെ 2008 നവംബര്‍ അവസാന വാരത്തിലുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കര്‍ക്കറെ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.

കേണല്‍ പുരോഹിത്‌

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് കേണല്‍ പുരോഹിത് പുറത്തിറങ്ങിയിരുന്നു. മലേഗാവ് സ്‌ഫോടനം നടത്തിയ അഭിനവ് ഭാരത് എന്ന സംഘടനയെ സഹായിക്കുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ച് നല്‍കുകയും ചെയ്തു എന്നതാണ് പുരോഹിത്തിനെതിരായ കേസ്. സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റമാണ് പ്രജ്ഞാ സിങ് നേരിടുന്നത്. ഇവരും ജാമ്യത്തില്‍ പുറത്താണ്.

ഹേമന്ത് കര്‍ക്കറെയുടെ മരണത്തിനു ശേഷം കേസ് ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം, എന്‍.ഐ.എ കേസില്‍ മൃദുസമീപനം സ്വീകരിക്കാന്‍ എന്‍.ഐ.എ തന്നോട് ആവശ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിതി സല്യാന്‍ വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: