X

മലേഗാവ് സ്‌ഫോടനക്കേസ്; ഹിന്ദുത്വവാദി ലഫ്റ്റനന്റ് കേണല്‍ പുരോഹിതിന് ജാമ്യം

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസ് ലഫ്റ്റ്‌നെന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പുരോഹിത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് പുരോഹിതിനായി ഹാജരായത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജയിലില്‍ തുടരുന്ന പുരോഹിതിന്റെ ജാമ്യഹര്‍ജി എന്‍.ഐ.എ കോടതിയും തള്ളിയിരുന്നു. ജാമ്യം നല്‍കിയ കോടതി കര്‍ശന നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. മുംബൈയിലേക്ക് യാത്രചെയ്യരുത്, എല്ലാമാസവും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയവയാണ് നിബന്ധനകള്‍. 2008ലാണ് പുരോഹിതിനെ എന്‍.ഐ.എ അറസ്റ്റു ചെയ്യുന്നത്. കേസിലെ പ്രധാനപ്രതികള്‍ക്കെല്ലാം ഇപ്പോള്‍ ജാമ്യം ലഭിച്ചു.

chandrika: