X
    Categories: MoreViews

മാലദ്വീപ് തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി ശരിവെച്ചു

മാലെ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സെപ്തംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചതായും സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചു.
വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് യമീന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച്് അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള യമീന്റെ ശ്രമത്തിന് സുപ്രീംകോടതി വിധി കനത്ത പ്രഹമാണ് നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം തുടക്കത്തില്‍ പരാജയം സമ്മതിച്ചിരുന്നു. ദിവസങ്ങള്‍ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. യമീന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി പ്രതിപക്ഷം സ്വാഗതം ചെയ്തു. സുപ്രീംകോടതിക്ക് പുറത്ത് പ്രതിപക്ഷ പ്രവര്‍ത്തകര്‍ വിധി കേട്ട് ആഘോഷ പ്രകടനങ്ങള്‍ നടത്തി. കോടതി ഉത്തരവ് മാനിച്ച് സുഗമമായ അധികാര കൈമാറ്റത്തിന് യമീന്‍ അവസരമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് മറിയ ദീദി ആവശ്യപ്പെട്ടു. തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് യമീന്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്തിരിക്കുന്നതെന്നും ഹര്‍ജി തള്ളണമെന്നും മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2013ല്‍ ഇത്തരമൊരു നീക്കത്തിലൂടെയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുഹമ്മദ് നഷീദിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെ യമീന്‍ അട്ടിമറിച്ച് അധികാരം ഉറപ്പിച്ചത

chandrika: