നൌഷാദ് വൈലത്തൂര്‍
കോലാലംപൂര്‍ : മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനാണ് മലേഷ്യന്‍ രാജാവ് അല്‍സുല്‍ത്താന്‍ അബ്ലുള്ള രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്.
പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിന്‍ കഴിഞ്ഞ ദിവസം കോവിഡ് വ്യപനം തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം മലേഷ്യന്‍ രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ദൈനംദിനകാര്യങ്ങളെ അടിയന്തരാവസ്ഥ എങ്ങനെയാണ് ബാധിക്കുക എന്ന് അറിവായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിക്കും കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്രഖ്യാപനത്തോടെ മലേഷ്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.