തമിഴ്‌നാട്ടിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും മാത്രം കണ്ടിരുന്ന താരാധനാ ഭ്രമം മലയാള സിനിമാ ലോകത്തും പിടിമുറുക്കുന്നു. താരാധന മൂത്ത് ആരാധകര്‍ ചെയ്യുന്ന ചില വിചിത്ര സംഭവങ്ങളും പണ്ട് മലയാളികള്‍ക്കിടയില്‍ തമാശയും അത്ഭുതമൂറുന്നതുമായിരുന്നു. എന്നാല്‍ സിനിമാ താരങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളുലും ചിത്രങ്ങളില്‍ പാലഭിഷേകം നടത്തുന്ന കാര്യങ്ങള്‍ വരെ ഇപ്പോള്‍ മലയാളി ആരാധകരിലും എത്തികഴിഞ്ഞുവെന്നാണ് വസ്തുത. താരങ്ങളോട് തോന്നുന്ന ഇത്തരം കോമാളിത്തര ആരാധന കാര്യങ്ങള്‍ കേരളത്തിലും പുരോഗമിക്കുകയാണ്.
കുറഞ്ഞ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ താരങ്ങള്‍ക്ക് ദൈവ പരിവേഷം നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ അത്തരം പ്രവണതയെ പുച്ഛിക്കുന്ന മറുപടിയായിരുന്നു മലയാളിക്ക്. എന്നാല്‍ ഇപ്പോള്‍ ഗൗരവമായ പല രാഷ്ട്രീയ മാറ്റങ്ങളും മലയാള സിനിമയില്‍ വരുന്നതായാണ് കാണുന്നത്. കേരളത്തിലെ ആരാധകര്‍ സൂപ്പര്‍ താരങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പൊരുതുന്നത് മുതല്‍ അവര്‍ക്ക് വേണ്ടി റോഡിലിറങ്ങാന്‍ വരെ തയ്യാറാവുകയാണ്.
താരാധനക്ക് കൊഴിപ്പുകൂട്ടുന്ന രീതിയില്‍ അത്തരം ആരാധക സിനിമകള്‍ മലയാളത്തില്‍ നിറയുന്നതായാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. താരങ്ങളുടെ കഥ പരസ്യമാവുമ്പോള്‍ നടീ നടന്മാരുടെ യഥാര്‍ത്ഥ ജീവിതം പുതിയ മുഖങ്ങളായി പ്രേ്ക്ഷകന് മുന്നിലേക്ക് എ്ത്തുകയാണ്.
മലയാളത്തിലെ മുന്‍നിര നായകനായ മോഹന്‍ലാലിന്റെ താരാധന സിനിമകളാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ച. മാസ് രംഗങ്ങളും ലാലിനെ വാഴ്ത്തുന്ന ഗാനങ്ങളുമായി താരത്തിന്റെ സിനിമ വിശേഷം ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
നടന്‍ ദിലീപിന്റെ ആരാധകന്റെ കഥയുമായി പുതിയ ചിത്രമൊരുങ്ങുന്നു. ദിലീപ് ആരാധകനും സിനിമാമോഹിയുമായ യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന് ഷിബു എന്നാണ് പേരിട്ടിരിക്കുന്നത്. അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിക്കുന്ന ഷിബു എന്ന യുവാവ് ദിലീപിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകള്‍ കണ്ട് നടന്റെ കടുത്ത ആരാധകനായി മാറുന്നു. തുടര്‍ന്ന് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഷിബുവിന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ നായകനെ തീരുമാനിച്ചിട്ടില്ല. പ്രണീഷ് വിജയനാണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകരുടെ കഥ പറയുന്ന രണ്ട് ചിത്രങ്ങള്‍ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുന്നുണ്ട്. സജിത് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് നായികാനായകന്‍മാര്‍. ഇന്നസെന്റിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന സുവര്‍ണപുരുഷനാണ് മറ്റൊന്ന്.
രാഷ്ട്രീയത്തില്‍ ജവ സേവനത്തിന്റെ ചവിട്ടുപടികളില്‍ തൊടാതെ സിനിമക്കാര്‍ നിയമസഭാ, പാര്‍ലമെന്റ് സീറ്റുകള്‍ പിടിക്കുമ്പോള്‍ മലയാള സിനിമയിലെ മാറ്റം കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
തമിഴന്മാരുടെ സിനിമാ ഭ്രമം താരാധനയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും എത്തിച്ചേരുമ്പോള്‍. മലയാളത്തിലെ സിനിമാ രംഗത്തെ പുതിയ രീതി താര രാജാക്കന്മാരേയും പുതിയ തലൈവരേയും ഉയര്‍ത്തി കൊണ്ടുവരുന്നതിനാണോ എന്ന് കാത്തിരിക്കേണ്ടതാണ്.