X

നിവധി പേരില്‍ നിന്നും പണം തട്ടി മലയാളി മുങ്ങി

റാസല്‍ഖൈമ: താമസക്കാരില്‍ നിന്നും പതിനായിരക്കണക്കിന് ദിര്‍ഹം കൈപ്പറ്റിയ മലയാളി മുങ്ങിയതായി പരാതി. ഗള്‍ഫിലെ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് ജോണി ആന്റണിയുമായി തിരുവന്തപുരം സ്വദേശി നാസിമുദ്ധീന്‍ ബദറുദ്ധീന്‍ ബന്ധപ്പെടുന്നത്. വില്ലകള്‍ വാടകക്ക് ലഭിക്കും എന്നായിരുന്നു പരസ്യം. റാസല്‍ഖൈയിമയില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന്

ജോണി ആന്റണി വില്ല കാണിച്ചു കൊടുക്കുകയും അഡ്വാന്‍സായി ആയിരം ദിര്‍ഹം കൈപ്പറ്റുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആന്റണി എത്തി മൂവായിരത്തി ഇരുനൂറ് ദിര്‍ഹം് വാങ്ങുകയും ചെയ്തതായി നാസിമുദ്ദീന്‍ പറയുന്നു പക്ഷേ വില്ലയുടെ ഉടമയായ സ്വദേശിക്ക് വാടക ലഭിക്കാതെ വന്നതോടെയാണ് സ്വദേശി ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. തൊട്ടടുത്ത വില്ലയില്‍ തന്നെ താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ ശാം, രാജു, ഷോബി, കണ്ണൂര്‍ സ്വദേശിയായ സാജിദ് എന്നിവരുടെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.

ഇവര്‍ വാടക ഇനത്തിലും കറന്റ് ബില്ല് ഇനത്തിലും നല്‍കിയ പണം ഇദ്ദേഹം വില്ലയുടെ ഉടമക്ക് നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.7300 ദിര്‍ഹം ഇവരില്‍ നിന്നും ജോണി വാങ്ങി യിട്ടുണ്ട്. റാസല്‍ഖൈമ കറാനില്‍ സ്വകാര്യ സ്ഥാപനത്തിലെ എസി മെക്കാനിക്ക് ജീവനക്കാര്‍ ആണ് ഇവര്‍. മലയാളികളെ മാത്രമല്ല പഞ്ചാബ് സ്വദേശി ജസ്തീസര്‍ സിംഗും, പാക്കിസ്ഥാന്‍ സ്വദേശി നതീമിന്നും കൂട്ടുകാര്‍ക്കും നഷ്ട്ടപെട്ടതും പതിനായിരം ദിര്‍ഹം കവിയും. എല്ലാവരെയും ഒരേ സമയത്ത് ഒരേ കാര്യങ്ങള്‍ പറഞ്ഞാണ് കബളിപ്പിച്ചത്. തൃശൂര്‍ ചാലക്കോടി സ്വദേശി ആന്റണി വര്‍ഗീസിനെ വില്ലയുടെ വാടക നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

 
ആന്റണിയില്‍ നിന്നും വില്ല വാടക്കെടുത്ത ജോണി നേരില്‍ കണ്ട് കച്ചവടം ഉറപ്പിച്ചു അഡ്വാന്‍സ് തുക കൈ മാറി. പക്ഷെ പിന്നീട് പറഞ്ഞ വാടക ലഭിക്കാതായി. ഫാമിലി വില്ല എന്ന പേരില്‍ വാടകക്കു നല്‍കിയ വില്ലയില്‍ ബാച്ചിലേഴ്‌സിനെ താമസിപ്പിക്കുകയും ചെയ്തു.
വാടകക്കു വേണ്ടി വിളിക്കുന്നവരെ ജോണി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. രണ്ടു മാസത്തെ വാടകയും വൈദ്യുതി ബില്ലും നല്‍കാതിരുന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസിനോട് എല്ലാവരുടെയും കുടിശ്ശിക തീര്‍ക്കാമെന്ന് വാക്ക് നല്‍കിയ ഇയാള്‍ പിന്നീട് വഞ്ചിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇടപാടുകാര്‍ ചേര്‍ന്ന് റാസല്‍ഖൈമ കോടതിയില്‍ പരാതി നല്‍കിയത്.

chandrika: