X
    Categories: MoreViews

മലയാളി യുവാവുമായി റഷ്യക്കാരിയുടെ വിവാഹം; യാഥാര്‍ത്ഥ്യം ഇങ്ങനെ…

‘റഷ്യക്കാരോട് കളിച്ചാല്‍ ഇങ്ങിനിരിക്കും’ എന്ന തലക്കെട്ടോടെയാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വാട്‌സ് അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പരന്നത്. വിവാഹചിത്രത്തില്‍ വരന്‍ മലയാളിയും വധു റഷ്യക്കാരിയുമാണ്. ഫേസ്ബുക്കിലൂടെ പ്രണയിച്ച് കടന്ന മലയാളി യുവാവിനെ തേടിവന്ന് റഷ്യക്കാരി കല്യാണം കഴിച്ചുവെന്നാണ് പരന്നിരുന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പറ്റിയാല്‍ ഒരു ഷെയര്‍ എന്ന് തുടങ്ങുന്ന പോസ്റ്റ് വായിക്കേണ്ടതും അത്യാവശ്യമാണ്.

പോസ്റ്റ് ഇങ്ങനെ:

പറ്റിയാല്‍ ഒരു ഷെയര്‍.കാരണം പരിശുദ്ധ പ്രണയത്തെ ചില സാമൂഹ്യ വിരുദ്ധരുടെ വ്യക്തി താല്പരങ്ങള്‍ക്കനുസരിച്ച് ബോധപൂര്‍വ്വം നാണംകെടുത്തുക എന്ന ഉദ്ധേശ്യത്തോടെ താഴെ പറഞ്ഞ തലക്കെട്ടോടെ ഫേസ്ബുക്ക് , വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി ഏതാനും ദിവസങ്ങള്‍ മുന്പ് പ്രചരിപ്പിച്ച ഫോട്ടോ ആണിത്.
റഷ്യക്കാരിയെ മലയാളി യുവാവ് ഫേസ്ബുക്കിലൂടെ പ്രണയിച്ചുയുവാവിനെ തിരഞ്ഞു റഷ്യക്കാരി നാട്ടിലെത്തി ഇപ്പൊ കല്യാണവും കഴിഞ്ഞു

എല്ലാം പെട്ടന്നായിരുന്നു റഷ്യക്കാരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും ഇതായിരുന്നു വാട്‌സ് ആപ്പില്‍ പ്രചരിച്ച വാര്‍ത്ത, ഇത് തന്നെയാണ് ഫേസ്ബുക്കിലും ഷെയര്‍ ആയത്, ഇനി ചുവടെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇത് വായിക്കുന്നവര്‍ ഈ വാര്‍ത്തയെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാം,

ഒന്ന്: ഈ ചെറുപ്പക്കാരന്‍ റഷ്യക്കാര്യയെ പ്രണയിച്ചുവെന്നും, അത് വെറുമൊരു നേരംപോക്ക് പ്രണയമായിരുന്നുവെന്നും,കലിപൂണ്ട റഷ്യന്‍ യുവതി ചെറുപ്പക്കാരനെ തേടി നാട്ടിലെത്തി പ്രശ്‌നമുണ്ടാക്കി വിവാഹം ചെയ്തുവെന്നും.

രണ്ട്: റഷ്യക്കാരി ഫേസ്ബുക്ക് വഴി പ്രണയിച്ച യുവാവിനെ തേടി കേരളത്തില്‍ എത്തി,വിവാഹം കഴിച്ചു.ഇങ്ങനെയൊക്കെ ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ സത്യം തിരിച്ചാണ്. ഇത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ആകാശ് അസമവെ, ഈ ചെറുപ്പക്കാരനെ കുറിച്ചാണ് ഈ വാര്‍ത്ത പ്രചരിച്ചത്.ഇനി ഇ കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ് എന്ന് നോക്കാം.
ഫേസ്ബുക്ക് വഴി പ്രണയിച്ച തന്റെ റഷ്യന്‍ കാമുകിയെ തേടി ഇല്ലാത്ത കാശുണ്ടാക്കി റഷ്യയില്‍ ചെന്ന് റഷ്യന്‍ ആചാരപ്രകാരം വിവാഹം ചെയ്തവനാണ് ഈ യുവാവ്. വിവാഹ ശേഷം ചെറുപ്പക്കാരന്‍ സ്വദേശമായ കൊടുങ്ങല്ലൂരിലേക്ക് മടങ്ങി.സ്വന്തം കാലില്‍ ഉറച്ച് നില്കും വരെ വിവാഹ വിവരം പുറത്ത് വിടണ്ടെന്നായിരുന്ന ചെറുപ്പക്കാരന്റെയും യുവതിയുടെയും തീരുമാനം.എന്നാല്‍ ചെറുപ്പക്കാരന്റെ വീട്ടില്‍ അവനുവേണ്ടി മറ്റ് വിവാഹാലോചനകള്‍ നോക്കി തുടങ്ങി ,നിവര്‍ത്തിയില്ലാതെ ആകാശ് തന്നെയാണ് യുവതിയോട് തന്റെ നാട്ടിലെത്താന്‍ ആവശ്യപ്പെടുന്നത്.കൊടുങ്ങല്ലൂരില്‍ എത്തിയ യുവതിയെ ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്തിട്ടല്ലാതെ വീട്ടിലേക്ക് കയറ്റില്ലെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇരുവരും അമ്പലത്തില്‍ വെച്ച് താലി കെട്ടി.ഇതായിരുന്നു യഥാര്‍ത്ഥ സംഭവം.

ഇതിനെ മറ്റൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയും യുവാവിനെ കരിവാരി തേക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരുടെ ശ്രദ്ധയില്‍ പെടുത്താനായി ഇതെല്ലാവരും ഷെയര്‍ ചെയ്യുക.മൈലുകള്‍ താണ്ടിയുള്ള ഒരു പ്രണയം കൂടി വിജയിച്ചിരിക്കുന്നു.സത്യമുള്ള പ്രണയം ഒരിക്കലും മരിക്കില്ല.വിജയിച്ചു കൊണ്ടേ ഇരിക്കും.

chandrika: