X
    Categories: indiaNews

ചൂടുള്ള കാലാവസ്ഥയില്‍ കോവിഡ് കൂടുമെന്ന് മലയാളി ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കണ്ടെത്തല്‍

തൃശ്ശൂര്‍: ചൂടുള്ള കാലാവസ്ഥകൊണ്ട് കൊറോണ തളരില്ലെന്ന് മലയാളി ഗവേഷണവിദ്യാര്‍ഥിനിയുെട കണ്ടെത്തല്‍. ആഗോളതാപനം തടഞ്ഞാല്‍ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നും വിദ്യാര്‍ഥിനിയുടെ പഠനം പറയുന്നു. ചൈന, ബീജിങ്ങിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍. ഇത് അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍-ജിയോ ഹെല്‍ത്ത് ജേണലില്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി.

ഇന്ത്യയിലുടനീളം കോവിഡ് രൂക്ഷമായ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ നടത്തിയ പഠനമാണ് ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ഇന്ത്യയില്‍ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മുന്‍നിരയിലെത്തുമെന്നും പറഞ്ഞിരുന്നു.

ലോകത്താകമാനം ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയില്‍ കാര്‍ബണ്‍ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈന സുഹായിലെ സണ്‍യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് അറ്റ്‌മോസ്ഫെറിക് സയന്‍സില്‍ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കോവിഡ് പഠനം. ഇദ്ദേഹത്തിന്റെ കീഴിലാണ് ഗവേഷണവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: