മലയാളി നഴ്സിങ് വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി സൈനുൽ ആബിദ് (24) ആണ് മരണപ്പെട്ടത്.
സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ആനേക്കൽ മരസൂർ ഗേറ്റിലെ ഹോസ്റ്റലിൽവെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാത്രി 9 മണിക്ക് മണ്ണാർക്കാട് മണലടി ജുമാ മസ്ജിദിൽ മറവ് ചെയ്തു. പിതാവ്: കക്കാടൻ അസീസ്, മാതാവ്: സജുമ. രണ്ട് സഹോദരിമാരുണ്ട്.