മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് സാകേത് സെഷന്‍സ് കോടതി വിധി പറഞ്ഞത്.
രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവരാണ് പ്രതികള്‍. ശിക്ഷ പിന്നീട് വിധിക്കും. അഞ്ച് പേര്‍ക്കും ക്രമിനില്‍ പശ്ചാത്തലമുണ്ടെന്നും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
2008 സെപ്റ്റംബര്‍ 30നാണ് സൗമ്യ വിശ്വനാഥനെ (25) കാറിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ കഴിഞ്ഞ 13നു വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി അഡിഷനല്‍ സെഷന്‍സ് ജഡ്ജി രവികുമാര്‍ പാണ്ഡേ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. 2009 മാര്‍ച്ചിലാണ് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്.