X
    Categories: MoreViews

മലയാളി ജവാന്‍ ട്രെയിന്‍ തട്ടി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

 

കോഴിക്കോട്: ഒഡിഷയില്‍ ട്രെയിന്‍തട്ടി സി.ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയിമ്പ്ര മേലേ പാണക്കാട് രാധ നിവാസില്‍ രാധാകൃഷ്ണന്‍ (54) മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ട്രെയിന്‍തട്ടി മരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്ന് ബന്ധുകള്‍ ആരോപിച്ചു. ബന്ധുകളുടെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കലക്ടറാണ് ഉത്തരവിട്ടത്. നാട്ടിലെത്തിച്ച മൃതദേഹം മെഡിക്കല്‍ കോളജിലാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്്.
ചരക്കുകയറ്റുന്ന കമ്പാര്‍ട്ട്‌മെന്റില്‍ മൃതദേഹം കൊണ്ടു വന്നെന്നും അനാദരിച്ചെന്നുമുള്ള പരാതികളും ഉയര്‍ന്നിട്ടുണ്ട്. വിമാനം കിട്ടാത്തതിനാലാണ് മൃതദേഹം തീവണ്ടിയില്‍ കൊണ്ടുവന്നതെന്നാണ് അധികൃതരുടെ ന്യായീകരണം. എംബാം ചെയ്യാത്തതിനെത്തുടര്‍ന്ന് ചെന്നൈയില്‍ വെച്ച് വീണ്ടും പാക്ക് ചെയ്ത ശേഷമാണ് മൃതദേഹം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലേക്ക് മാറ്റിയത്. സി.ആര്‍.പി.എഫിന്റെ രണ്ടു ജവാന്‍മാര്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ നാലിനാണ് രാധാകൃഷ്ണനെ ഒഡിഷയില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. മരണവിവരം സി.ആര്‍.പി.എഫിന്റെ ബന്ധപ്പെട്ടവര്‍ ആരും കുടുംബത്തെയോ ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലോ അറിയിച്ചിരുന്നില്ലെന്ന് മകന്‍ പറഞ്ഞു. വിവരം അറിഞ്ഞതിന് ശേഷം മകന്റെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം സ്ഥിതീകരിച്ചത്.
സ്ഥിരമായി വീട്ടിലേക്ക് വിളിക്കാറുള്ള ഇദ്ദേഹം അന്നും വിളിച്ചിരുന്നതായി മകന്‍ പറഞ്ഞു. മേലുദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ രാധാകൃഷ്ണന്‍ വീട്ടുകാരോട് പരാതിപറയാറുണ്ടായിരുന്നു. രണ്ടു വര്‍ഷം കൂടി ഇനി സര്‍വ്വീസ് ബാക്കിയുണ്ടെങ്കിലും ഈ വരുന്ന മാര്‍ച്ചില്‍ വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. രണ്ടുമാസം മുമ്പാണ് രാധാകൃഷ്ണന്‍ ലീവ് കഴിഞ്ഞ് മടിങ്ങിയത്.

chandrika: