X
    Categories: indiaNews

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വോട്ട് പിടിക്കാന്‍ മലയാളി കൂട്ടായ്മകള്‍

കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാക്കാന്‍ പ്രചാരണം സജീവമാക്കി മലയാളി കൂട്ടായ്മകള്‍. മലയാളി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ശാന്തി നഗര്‍, സര്‍വജ്ഞ നഗര്‍ ഉള്‍പ്പടെ 28 ഓളം മണ്ഡലങ്ങളില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രചാരണം കൊഴുക്കുകയാണ്. കേരളത്തില്‍ ഇരു മുന്നണികളിലാണെങ്കില്‍ പോലും കര്‍ണാടകയില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ ഇടതുകക്ഷികളടക്കം രംഗത്തിറങ്ങിയിട്ടുണ്ട്. സി.പി.ഐ 215 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്് നിരുപാധിക പിന്തുണ നല്‍കിയത് ശ്രദ്ധേയമാണ്. സി. പി.എം മത്സരിക്കുന്ന ഭാഗേപ്പള്ളിയില്‍ കോണ്‍ഗ്രസും ജനവിധി തേടുന്നുണ്ടെങ്കിലും മറ്റു മണ്ഡലങ്ങളിലെ സഹകരണത്തിന്ന് അത് വിലങ്ങുതടിയാകുന്നില്ല. എ.ഐ.കെ.എം.സി.സി, കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടനകള്‍ യു.ഡി.എഫ് കര്‍ണാടകയുടെ നേതൃത്വത്തില്‍ വിവിധ മണ്ഡലങ്ങളില്‍ ഇതിനകം കണ്‍വന്‍ഷനുകള്‍ നടത്തി. എ.ഐ.സി. സി നിരീക്ഷകരായെത്തിയ കേരളത്തിലെ എം. പിമാരടങ്ങുന്ന നേതാക്കള്‍ ക ണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു. കര്‍ണാടക മലയാളി കോ ണ്‍ഗ്രസും ബി.ജെ.പി ഇതര മലയാളി കൂട്ടായ്മയായ ബെഗളൂരു സെക്യൂലര്‍ ഫോറവും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രചാരണ രംഗത്തുണ്ട്.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയും തദ്ദേശിയരായ വോട്ടര്‍മാരെ പ്രാദേശിക സ്വാധീനം ഉപയോഗിച്ചും വോട്ടുറപ്പിക്കുകയുമാണ് ചെയ്യുന്നത്. ഫ്‌ളാറ്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രചാരണം നടത്തുന്നുണ്ട്. അവധിക്കാലമായതിനാല്‍ നാട്ടില്‍പോയ വോട്ടര്‍മാരെ തിരികെഎത്തിക്കാനുള്ള ശ്രമങ്ങങ്ങളും സജീവമാണ്. കര്‍ണാടക യു.ഡി. എഫ്, ബെംഗളൂരു മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശാന്തി നഗര്‍ മണ്ഡലത്തില്‍ വീടുകള്‍ കയറി പ്രചരണം നടത്തി. ശാന്തി നഗറില്‍ നാലാം ജയം തേടി മലയാളിയായ എന്‍.എ ഹാരിസാണ് മല്‍സരിക്കുന്നത്. സര്‍വജ്ഞ നഗറില്‍ മുന്‍ ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജാണ് ജനവിധി തേടുന്നത്.

webdesk11: