കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗമായ മലയാളി താരം സികെ വിനീതിനെ ഏജീസ് കമ്പിനിയിലെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. മതിയായ ഹാജറില്ലാത്തതാണ് മലയാളി താരത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ലീവ് ഏറെയായതിനെ സംബന്ധിച്ചോ ജോലിയില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ചോ ഔദ്യോഗികമായ ഒരു അറിയിപ്പും തനിക്ക് കിട്ടിയിട്ടില്ലെന്ന് സികെ വീനീത് പറഞ്ഞു. 2011 ലായിരുന്നു സികെ വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്ത് ദേശീയ ടീമിലും ബെംഗളൂരു എഫ്‌സിയിലും സജീവമായത്.
അതേസമയം, അനുവദിക്കപ്പെട്ട ലീവിന് ശേഷവും വിനീത് ഓഫീസില്‍ ഹാജറായിട്ടില്ലെന്നാണ് ഏജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആറ് മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിക്ക് ഹാജറാകണം എന്നാണ് ഏജീസിന്റെ കരാര്‍.
ഫുട്‌ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ താല്പര്യമില്ലെന്നാണ് മലയാളി താരത്തിന്റെ നിലപാട്. ഫുട്‌ബോളിന് ശേഷമേ ജോലിക്ക് പരിഗണന നല്‍കുന്നുള്ളുവെന്നും വിനീത് പറഞ്ഞു.