X
    Categories: indiaNews

മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍

മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ പാസ്റ്റര്‍ സന്തോഷ് ജോണ്‍ എബ്രഹാം (55) ഭാര്യ ജിജി (50) എന്നിവരാണ് ഗാസിയാബാദില്‍ അറസ്റ്റിലായത്.

ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന് ആരോപിച്ച് ബജറംഗ്ദല്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. 2021 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് കേസ്. തിങ്കളാഴ്ച വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ക്രിസ്തുമതം സ്വീകരിച്ചാല്‍ 2 ലക്ഷം രൂപ നല്‍കാമെന്നും വീട് പണിയാന്‍ ഭൂമിയും ദമ്പതികള്‍ വാഗ്ദാനം ചെയ്തു എന്നാണ് പരാതി.

അതേസമയം സന്തോഷും ഭാര്യയും ആരെയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിനെതിരെ ശശി തരൂര്‍ എംപിയും രംഗത്തെത്തിയിട്ടുണ്ട്.

webdesk11: