X

മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ ഇരട്ട മെഡല്‍ ജേതാവും മലയാളിയുമായ ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതിന് പിന്നാലെയാണ് ജിന്‍സണെ തേടി അര്‍ജുന അവാര്‍ഡ് എത്തുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഭാരോദ്വഹന താരം മീരഭായ് ചാനുവിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മീരാഭായ് ചാനുവിന്റെ പരിശീലകന്‍ വിജയ് ശര്‍മ്മയെ ദ്രോണാചാര്യ അവാര്‍ഡിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളി ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാര്‍ശ പട്ടികയിലുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: