X

ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ മലയാളികളും

ശ്രീലങ്കയില്‍ തുടരുന്ന കടുത്തസാമ്പത്തിക അരാജകത്വം ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയും ആശങ്കയിലാഴ്ത്തി. രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.

ഇവരാണ് തങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നത്. കഴിഞ്ഞമാസം 20,000 രൂപയായിരുന്നു വിമാനടിക്കറ്റ് നിരക്ക.് ടൂറിസമാണ് രാജ്യത്തിന്റെ പത്തുശതമാനം വരുമാനമാര്‍ഗമെന്നിരിക്കെ ഇന്ത്യക്കാരുടെയും മറ്റും വരവ് നിലച്ചത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത.് ഭക്ഷണവും മറ്റും സമയത്തിന് കമ്പനി എത്തിച്ചുതരുന്നതായി എല്‍.ആന്റ്.ടി കണ്‍സ്ട്രക്്ഷന്‍സിലെ തൊഴിലാളിയായ പാലക്കാട് സ്വദേശി കൃഷ്ണദാസ് ചന്ദ്രികയോട് ഫോണില്‍ അറിയിച്ചു. എന്നാല്‍ പുറത്ത് ജോലിചെയ്യുന്നവരുടെ കാര്യമാണ ്കഷ്ടം. അരിവില 300 നടുത്തെത്തിയിരിക്കുകയാണ്. ഇത് പക്ഷേ ശ്രീലങ്കന്‍ രൂപയിലാണ്. ഭക്ഷണത്തിന് 500 ലങ്കന്‍രൂപവരെ ഒരുനേരത്തേക്ക് മുടക്കേണ്ട അവസ്ഥയാണ്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടപ്പാണ്. പെട്രോള്‍ വില 400 രൂപയോളമാണ്. ഇന്ത്യന്‍രൂപയില്‍ ഇത് പക്ഷേ 66 രൂപയോളമേ വരൂ.

അതാകട്ടെ കിട്ടാനുമില്ല. കഴിഞ്ഞദിവസം 40 മെട്രിക് ടണ്‍ ഡീസല്‍ ശ്രീലങ്കന്‍തീരത്ത് എത്തിച്ചതായി ഇന്ത്യ അറിയിച്ചിട്ടുണ്ട്. അരിയും ഗോതമ്പും മറ്റുപലചരക്കുകളും കപ്പലുകളില്‍ എത്തി തീരത്ത് നങ്കൂരമിട്ട് കിടക്കുകയാണ്. ഇവ ഏറ്റെടുക്കാന്‍ വേണ്ട ഡോളര്‍ രാജ്യത്തിനില്ലാത്തതാണ് കാരണം. ശ്രീലങ്കയിലെ പ്രമുഖ സര്‍ക്കാര്‍ കെട്ടിടങ്ങളെല്ലാം പണിയുന്നതില്‍ ഇന്ത്യന്‍കമ്പനിയായ എല്‍ആന്‍ടി ആണ് മുന്നില്‍. ഇതില്‍ നൂറോളം മലയാളികളാണ് ജോലിചെയ്യുന്നത്.
കമ്പനി ശ്രദ്ധിക്കുന്നതിനാല്‍ തിരിച്ചുവരാതിരിക്കാനാണ് ഇതുവരെ ശ്രമിച്ചത്. ശനിയാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ആശങ്കയേറിയതായാണ് കൃഷ്ണദാസിനെപോലുള്ളവര്‍ പറയുന്നത്. ഇന്ത്യക്കാരായ ഏതാനും പത്രപ്രവര്‍ത്തകരും ഡല്‍ഹി സ്വദേശികളായ ടൂറിസ്റ്റുകളും കൊളമ്പോയില്‍ ഹോട്ടലുകളിലുണ്ട്. അതേസമയം ഇന്ത്യന്‍സൈന്യം ശ്രീലങ്കയിലെത്തിയതായി ഇന്നലെ ശ്രുതി പരന്നെങ്കിലും അത് സര്‍ക്കാര്‍ നിഷേധിച്ചു.

Test User: