മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. തങ്ങള്‍ക്ക് നേരെ നടന്നത് വംശീയാക്രമണമാണെന്നും മര്‍ദിക്കുന്നത് ഇതാദ്യമായല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാല് മലയാളി വിദ്യാര്‍ഥികളെ മര്‍ദിച്ചത്. കഴിഞ്ഞ ദിവസം 6 മണിക്കാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
കോളേജിന്റെ ഫോട്ടോ എടുക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികളോട് സെക്യൂരിറ്റി ജീവനക്കാര്‍ മലയാളികളാണല്ലെയെന്ന് ചോദിച്ചു. പിന്നീട് സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.