ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിയെ റസ്‌റ്റോറന്റില്‍ വെച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ പൗരനായ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ലണ്ടനിലെ ഹൈദരാബാദി റസ്‌റ്റോറന്റില്‍ വെച്ചാണ് ഇയാള്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. കുത്തേറ്റ സോന ബിജു എന്ന വിദ്യാര്‍ഥി റസ്‌റ്റോറന്റിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ 23 കാരനായ ശ്രീറാം അംബര്‍ള എന്ന ഇന്ത്യന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. കുത്തേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.