പി കെ മുഹമ്മദലി
കോടിക്കൽ
ഖത്തർ ഈസ്റ്റ് വെസ്റ്റ് അൽട്രാ മാരത്തോണിൽ തൊന്നൂറ് കിലോ മീറ്ററോളം ഓടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളി പ്രവാസി നന്തി സ്വദേശിയായ ചക്കച്ചുറയിൽ ടി.പി നൗഫൽ. നൂറോളം രാജ്യങ്ങളിൽ നിന്ന് നൂറ്റിഇരുപത് പേർ പങ്കെടുത്ത മാരത്തോൺ റണ്ണിലാണ് ഇന്ത്യക്കാരനായ മലയാളി പ്രവാസി നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആത്മാർത്ഥതയും കഠിനാധ്യാനവും കൈവിടാതെ ഏറെ കാലത്തെ പരിശ്രമത്തിലൊടുവിലാണ് ഈ വിജയം. അതികഠിനമായ തണുപ്പും പൊടിക്കാറ്റും മറ്റു തടസ്സങ്ങളെല്ലാം അതിജീവിച്ച് നേടിയ വിജയം ഏറെ തിളക്കമുള്ളതാണ്.
ഖത്തറിലെ ഷറാട്ടൻ മുതൽ ദുഖാൻ വരെ 15 മണിക്കൂർ സമയമെങ്കിലും ഓടിത്തിരാൻ വേണം നൗഫൽ 12 മണിക്കൂർ സമയമെടുത്താണ് വിജയം കരസ്ഥമാക്കിയത്. ആധുനിക ജീവിത സാഹചര്യങ്ങളിൽ പ്രത്യാകിച്ച് പ്രവാസികൾ ജോലികഷ്ട്ടപ്പാടിലും അലസതയും ഉദാസീനതയും ഗുരുതരമായ ജീവിതശൈലി രോഗങ്ങളും പിടിപെടുന്ന സാഹചര്യത്തിലേക്ക് പോകുമ്പോൾ ആരോഗ്യ സംരക്ഷമാണ് ജീവിതത്തിന്റെ ഏറ്റവും വലിയ പ്രധാനമെന്നും അതീവ ജാഗ്രതയോടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സമയം മാറ്റിവെക്കണമെന്നും ബിസിനസ്സിൽ ഇൻവസ്റ്റ് ചെയ്യുന്നതിന് പുറമെ ആരോഗ്യത്തിനും ഇൻവസ്റ്റ് ചെയ്യണമെന്നുള്ള സന്ദേശമാണ് നൗഫൽ മുന്നോട്ട് വെക്കുന്നത്.
നാല് വർഷത്തിലധികമായുള്ള പരീശീലനത്തിനൊടുവിലാണ് നൗഫൽ ഈ വിജയം കരസ്ഥമാക്കിയത്. നൗഫലിന്റെ ജീവിതം ഒരോ പ്രവാസികളും മാതൃകയാക്കണം. അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയം സമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏത് തിരക്കിനിടയിലും നമ്മുടെ ആരോഗ്യത്തിന് വേണ്ടി സമയം മാറ്റിവെക്കണം അല്ലങ്കിൽ ജീവിതത്തിന്റെ നിറത്തിന് മങ്ങലേൽക്കും. എം.ബി.എ ബിരുദമെടുത്ത് ജീവിതം മെച്ചപെടുത്താൻ 2013 ൽ സഹോദരങ്ങളുടെ നിർദ്ദേശപ്രകാരം ഖത്തറിൽ എത്തുമ്പോൾ നൗഫൽ കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ്.
ചെറുപ്രായത്തിൽ സ്കൂളിൽ വെച്ച് ഓട്ട മൽസരത്തിൽ പോലും പങ്കെടുത്തിട്ടില്ല .നാല് വർഷത്തിലധികമായുള്ള അധ്യാനത്തിന്റെയും കഠിനമായ പരിശ്രമവും നടത്തിയാണ് നൗഫൽ ഇന്ത്യയിലെ ഏറ്റവും വലിയ മാരത്തോൺ ഓട്ടക്കാരനായി മാറിയത്. നാട്ടിൽ ലീവിന് വന്നാൽ എല്ലാ ദിവസവും പുലർച്ചെ അഞ്ച് മണി മുതൽ 10 മണി വരെ നൗഫൽ ഓട്ടത്തിലായിരിക്കും. അത് കഴിഞ്ഞാൽ തന്റെ വിട്ടുപറമ്പിൽ സ്വന്തമായി ജോലിയിൽ ഏർപ്പെടും . ഓട്ടത്തിനൊപ്പം നല്ലൊരു മേട്ടിവേഷൻ സ്പീക്കറും കൂടിയാണ് നൗഫൽ. ഖത്തറിലെ പ്രഭാഷണ പരീശിലന കൂട്ടായ്മയായ പ്രഭാഷ ഖത്തർ എന്ന ടീമിന്റെ അംഗവും കൂടിയാണ് നൗഫൽ.
2024 ൽ നടക്കാനിരിക്കുന്ന റിയാദ്,ഓറിഡോ മാരത്തോണിലും കൂടി പങ്കെടുത്ത് ഗിന്നസ്ബുക്കിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ് നൗഫൽ ഇപ്പോൾ. വെൽനസ് ചലഞ്ച് എന്ന മാരത്തോൺ സംഘടനയാണ് നൗഫലിന് വലിയ പ്രചോദനമായത്. ആദ്യം അഞ്ചും പത്തും കിലോമീറ്റർ ഓടി ആത്മവിശ്വാസം വർദ്ധിക്കുകയും വെൽനസ് ചലഞ്ച് ടീമിന്റെ പൂർണ്ണ പിന്തുണയുമാണ് ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത്. ഖത്തറിലെ ജോലി ഒഴിവ് ദിവസങ്ങളിൽ കുടുംബത്തോടൊപ്പം കായിക ക്ഷമത പരീശീലനത്തിനായി നൗഫൽ സമയം കണ്ടെത്താറുണ്ട് .
ശാരീരിക ക്ഷമത പരിശീലനത്തിലെ നാഴിക കല്ലായ അയൺ മാൻ പട്ടം കരസ്ഥമാക്കാനാണ് നൗഫലിന്റെ സ്വപ്നം.ലോക പ്രശസ്തമായ ചിക്കാഗോ,ബോസ്റ്റൺ,മുംബൈ മാരത്തോണിലും പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് നൗഫൽ നടത്തുന്നുണ്ട്.ഓട്ടം പ്രധാനപ്പെട്ട ഒരു കായിക പ്രവൃത്തിയാണ്. ശരിയായ പരിശീലനവും കഠിനധ്യാനവുമാണ് ഇതിന് വേണ്ടത്. സ്ട്രച്ചിംഗ്,എക്സൈസ്,വാമിംഗ് അപ്,റണ്ണിംഗ് ഡ്രിൽസ്, വർക്ക് ഔട്ട്,കൂൾ ഡൗൺ തുടങ്ങി വിവിധ ഘട്ടങ്ങൾ പരിശീലിച്ചാണ് ഓട്ടം. അല്ലാത്ത പക്ഷം ശരീരവേദന,മുട്ടു വേദന തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകും നൗഫൽ ഇതെല്ലാം കൃത്യമായി പരിശീലിച്ചത് കൊണ്ടാണ് എല്ലാ ദിവസവും മുടക്കമില്ലാതെ ശാരീരിക അസ്വസ്ഥതകൾ ഇല്ലാതെ ജോലിയും മുടങ്ങാതെ ഓടാൻ കഴിയുന്നത്.
പ്രവാസികളായ യുവാക്കളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിബദ്ധതയും ശാരീരിക വ്യായമങ്ങളിൽ സജീവമാക്കാൻ വേണ്ടിയും വിദഗ്ദരുടെ അനുഭവങ്ങൾ പങ്ക് വെച്ച് മാതൃകപരമായ പ്രവർത്തനക്കളാണ് വെൽനസ് ചലഞ്ച് കാഴ്ചവെക്കുന്നത്.എത്രയോ യുവാക്കളുടെ ആരോഗ്യകരമായ മുന്നോട്ടുള്ള ജീവിതത്തിന് വെൽനസ് ചലഞ്ച് ആശ്രയമായിട്ടുണ്ട്. കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുന്ന നൗഫൽ അബു ഈസ കമ്പിനിയിലെ ഉദ്യോഗസ്ഥനാണ്. പരേതരായ ടി പി മുഹമ്മദ് ,ടി.പി മറിയം ദമ്പതികളുടെ മകനാണ്.ആദില മർജാന ഭാര്യ,സഹ്റാൻ മുഹമ്മദ്,മുഹമ്മദ് സൈൻ മക്കളാണ്