X

ആഗോള തലത്തില്‍ അപൂര്‍വ്വ അംഗീകാരവുമായി മലയാളി ഡോക്ടര്‍

കോഴിക്കോട്: ഹൃദ്രോഗ ചികിത്സാ രംഗത്ത് ശ്രദ്ധേയനും മലയാളിയുമായ ഡോ. സല്‍മാന്‍ സലാഹുദ്ദീനെ പാരീസില്‍ വെച്ച് നടക്കുന്ന ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സായ യൂറോപിസിആര്‍ (EUROPCR) ല്‍ പേപ്പര്‍ പ്രസന്റേഷനായി തെരഞ്ഞെടുത്തു. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം. മെയ് 17ന് ആരംഭിച്ച് 20 സമാപിക്കുന്ന കോണ്‍ഫറന്‍സില്‍ മൂന്ന് പേപ്പറുകളാണ് ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളാണ് യൂറോപിസിആറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.

അണ്‍ എക്‌സ്‌പ്ലെയിന്‍ഡ് ഹൈപോടെന്‍ഷന്‍ ആന്റ് എ ന്യൂ മാസ്സ്‌കോംപ്ലിക്കേഷന്‍ പോസ്റ്റ് ഇന്റര്‍വെന്‍ഷന്‍ ഓണ്‍ പോസ്റ്റി സി എ ബി ജി പേഷ്യന്റ്‌സ്, കൊറോണറി ബൈഫര്‍കേഷന്‍നോവല്‍ ടെക്‌നിക്ക്ഡികെ മിനി കുലോട്ടെ ഇന്‍ കൊറോണറി ബൈഫര്‍കേഷന്‍ പി സി ഐ, സേവ് ദി ലിംപ് ആന്റ് ദി കിഡ്‌നിസ്‌കാര്‍ബണ്‍ ഡൈഓക്‌സൈന്‍ ആന്‍ജിയോഗ്രാഫി അസിസ്റ്റഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ദി അയോര്‍ട്ടിക്ക് ബൈഫര്‍ക്കേഷന്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആരോഗ്യമന്ത്രാലയും, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ ഡോ. സല്‍മാന്‍ സലാഹുദ്ദീനെ അഭിനന്ദിച്ചു. ഡോ. സല്‍മാന്‍ സലാഹുദ്ദീന്റെ നേട്ടം മാതൃകാപരമാണെന്നും ആസ്റ്റര്‍ മിംസിന് അഭിമാന നിമിഷമാണെന്നും ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ കേരള & ഒമാന്‍) പറഞ്ഞു.

Test User: