തിരുവനന്തപുരം: മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിൻ്റേതാണ് ഉത്തരവ്. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.
നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തി നാമ നിര്‍ദേശ പത്രിക തള്ളിയതെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.