ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. സിബിഎസ്ഇ സിലബസ് പ്രകാരമായിരിക്കും ഒന്നാം ക്ലാസ് പ്രവേശനം. എസ് സി ഇ ആര്‍ ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും.
മലയാളം ഐച്ഛിക വിഷയമായി പഠിക്കാം, അറബി ഭാഷ സ്കൂളുകളും ഉണ്ടാവില്ല. നിലവിലെ രണ്ട് മുതൽ എട്ട് വരെ ക്ലാസിലെ കുട്ടികൾക്ക് അടുത്തവർഷം മുതൽ ഇത് ബാധകമാകും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം.