X

നെഹ്റു ട്രോഫി വള്ളംകളി; മലയാള ചാനലുകള്‍ക്ക് സംപ്രേഷണത്തില്‍ നിന്ന് വിലക്ക്

നെഹ്റു ട്രോഫി വള്ളംകളിയുടെ സംപ്രേഷണത്തില്‍ നിന്ന് മലയാള ചാനലുകളെ വിലക്കി സര്‍ക്കാര്‍. സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയതോടെയാണ് മലയാള മാധ്യമങ്ങള്‍ക്ക് വിലക്കുവന്നത്. ടൂറിസം വകുപ്പിന്റേതാണ് നടപടിക്കെതിരെ എതിര്‍പ്പുമായി ചുണ്ടനിതര വള്ളങ്ങള്‍ രംഗത്തെത്തി.

പ്രളയത്തിന് ശേഷം ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടെ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി നടക്കാനിരിക്കെയാണ് മലയാളം ചാനലുകള്‍ക്ക് സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. പൊതുപണം ചാനലിന് നല്‍കിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ പ്രശ്നങ്ങള്‍ തെക്കന്‍ കേരളത്തില്‍ രണ്ടാം പ്രളയത്തില്‍ ഉടലെടുക്കാത്തതിനാല്‍ വള്ളംകളി നടത്താന്‍ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തും.

chandrika: