X

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പ്പൊട്ടല്‍; ഒരേക്കര്‍ റബര്‍തോട്ടം ഒലിച്ചുപോയി

മലപ്പുറം: ആനക്കയം പന്തല്ലൂര്‍ മേഖലയില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വ്യാപക കൃഷിനാശം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കനത്ത മഴക്കു പിന്നാലെ ഉരുള്‍പൊട്ടിയത്. പ്രദേശത്തെ ഒരേക്കര്‍ റബര്‍ തോട്ടം മലവെള്ളപാച്ചിലില്‍ പൂര്‍ണമായും ഒലിച്ചുപോയി.

മഴ കനത്ത സാഹചര്യത്തില്‍ പ്രദേശത്തു നിന്ന് ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതേസമയം, ഉരുള്‍പ്പൊട്ടി കല്ലും മണ്ണും റോഡിലേക്ക് വീണതിനാല്‍ പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

 

Chandrika Web: