മലപ്പുറം: ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ ഹോക്കി ടീമില്‍ അംഗമായ ഏക മലയാളി പി ആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചു. മലപ്പുറം ജില്ലക്ക് അഭിമാനമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത കെ ടി ഇര്‍ഫാന്‍, എം പി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളെയും യോഗം അഭിനന്ദിച്ചു. ഒളിമ്പിക്‌സില്‍ മികവ് പുലര്‍ത്തിയ താരങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വ്യക്തികളും അസോസിയേഷനുകളും പാരിതോഷികം പ്രഖ്യാപിച്ചു മുന്നോട്ട് വരുന്നുണ്ട്. അതേ സമയം ഒളിമ്പിക്‌സ്് മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് ഒന്നും നല്‍കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.