മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. മലപ്പുറത്ത് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ഇന്നലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. മുന്‍ എംപി ടി.കെ ഹംസ, കര്‍ഷക സംഘം ജില്ലാ ക്മ്മിറ്റി അംഗം അഡ്വ.ടി.കെ അഷ്‌റഫലി, അഡ്വ. മുഹമ്മദ് റിയാസ്, എം.ബി ഫൈസല്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുത്തനും ജനസമ്മതനുമായ ഒരാളെ തീരുമാനിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം എന്നാല്‍ ഇതു സംബന്ധിച്ച് സിപിഎമ്മിനക്കത്ത് ആശയക്കുഴപ്പം രൂക്ഷമായതായാണ് വിവരം. ജനസമ്മതരെല്ലാം പരാജയഭീതിയില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അറിയിച്ചതാണ് പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പായതിനാല്‍ ഫലം സര്‍ക്കാറിന് നിര്‍ണായകമാണ്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് എന്‍.ശ്രീപ്രകാശ് മത്സരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശ്രീപ്രകാശ് തന്നെയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മഞ്ചേരി ബാറിലെ അഭിഭാഷകനാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എല്‍എഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്
Tags: ldfmalapuram byelection