തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്ന്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. രാവിലെ പത്തു മണിക്ക് എകെജി സെന്ററിലാണ് യോഗം. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ടി.കെ റഷീദലി, മുന്‍ എം.പി ടി.കെ ഹംസ, വി.കെ അഷ്‌റഫ് എന്നിവരുടെ പേരുകളാണ് സിപിഎം നേതൃത്വം പരിഗണിക്കുന്നത്.
മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുത്തനും ജനസമ്മതനുമായ ഒരാളെ പാര്‍ട്ടി തീരുമാനിക്കുമെന്നാണ് വിവരം. തീരുമാനം ഇന്നുണ്ടാകുമെങ്കിലും മലപ്പുറത്ത് നാളെ ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കില്‍ സര്‍ക്കാറിന് മോശം പ്രതിഛായയുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്ന്
Tags: CPMmalapuram byelection