സംസ്ഥാനത്ത് ഉടനീളം പ്രസവം നടക്കുന്ന ആസ്പത്രികളിൽ നടപ്പിലാക്കുന്ന മാതൃ ശിശു സൗഹൃദ ആസ്പത്രി സംരംഭം പദ്ധതി (മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ് ) അടിസ്ഥാനപ്പെടുത്തി നടത്തിയ വിലയിരുത്തലിൽ മികച്ച നേട്ടവുമായി മലപ്പുറം ജില്ലയിലെ ആശുപത്രികൾ. സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്കിങിൽ മഞ്ചേരി ഗവ മെഡിക്കൽ കോളേജ് 98.65% മാർക്ക് നേടി ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി (94.74%) , നിലമ്പൂർ ജില്ലാ ആശുപത്രി (94.48%) , പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി(90.9%) , മലപ്പുറം താലൂക്ക് ആശുപത്രി ( 86.18%) എന്നിവയ്ക്കും ഉയര്‍ന്ന നിലവാരത്തിൽ മാർക്ക് ലഭിച്ചു.
ജില്ലയിൽ ആകെ 7 ആശുപത്രികൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ അഞ്ചെണ്ണവും എണ്ണവും സർക്കാര്‍ ആശുപത്രികൾ ആണ്. രണ്ട് സ്വകാര്യ ആശുപത്രികളും റാങ്കിങിൽ ഉൾപ്പെട്ടിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മികച്ച ഇടപെടലുകളും, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും ഒത്തൊരുമിച്ചുളള പർിശ്രമത്തിന്റെയും ഫലമായാണ് മികച്ച വിജയം നേടാനായത്.
പ്രസവം നടക്കുന്ന ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം (മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ്). യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷിഠിതമായ 130 ചെക്ക് പോയിന്റുുകള്‍ അടങ്ങിയ ഒരു സ്റ്റാന്‍ഡേര്‍ഡും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെക്ക് പോയിന്റുകള്‍ക്ക് അനുസരിച്ചാണ് ആശുപത്രിയില്‍ വിലയിരുത്തല്‍ പ്രക്രിയ നടന്നത്.