മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രകാർക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പനിൽ നിന്നും കാർ യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു.ആന റോഡിൽ നിൽക്കുന്നത് കണ്ട് ഭയന്ന് റോഡിനോട് ചേർത്ത് ഒതുക്കി നിർത്താനുള്ള ശ്രമത്തിനിടയിൽ കാറിന്റെ ചക്രങ്ങൾ മണ്ണിൽ ആഴ്ന്ന് പോവുകയായിരുന്നു. കാറിനടുത്തേക്ക് കാട്ടാന പാഞ്ഞ് അടുത്തതോടെ കാറിലെ യാത്രക്കാർ ഇറങ്ങി ഓടി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണു. ആന കൂടുതൽ മുന്നോട്ട് വരാതെ നിന്നതിനെ തുടർന്ന് രക്ഷപെടുകയായിരുന്നു.
- 2 years ago
webdesk15
Categories:
Video Stories