മലപ്പുറം: മലപ്പുറം നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ജില്ലാ സഹകരണ ആസ്പത്രി ആരംഭിക്കുന്ന സൗജന്യ കോവിഡ് ചികിത്സ കേന്ദ്രം ഇന്ന് രാവിലെ 11 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി തുറന്ന് കൊടുക്കും. കേന്ദ്രത്തില്‍ കോവിഡ് രോഗികള്‍കളുടെ കിടത്തി ചികിത്സക്കായി 40 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 10 എണ്ണം ഓക്‌സിജന്‍ ലൈനോടെയുള്ളതാണ്. രോഗികള്‍ക്ക് ചികിത്സ, മരുന്ന്, ലാബ് ടെസ്റ്റ്, ഭക്ഷണം ഉള്‍പ്പെടെ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം കേന്ദ്രത്തില്‍ ഉണ്ടാവും. മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദിന്റെ സ്മരണാര്‍ത്ഥം കേന്ദ്രത്തിനു ഇ.അഹമ്മദ് കോവിഡ് കെയര്‍ സെന്റര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്ററാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുക.
സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ രണ്ടാം ഘട്ടമായി 40 ബെഡും വെന്റിലേറ്റര്‍ സപ്പോര്‍ട്ടുള്ള ഐ.സി.യു ബെഡും ഒരുക്കാനുള്ള വര്‍ക്ക് ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് നഗരസഭയും ഒരു സഹകരണ ആസ്പത്രി കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ കേന്ദ്രം ഒരുക്കുന്നത്. ലക്ഷങ്ങള്‍ ചിലവ് വരുന്ന ഈ പദ്ധതി ജില്ലാ സഹകരണ ആസ്പത്രി തുടങ്ങിയിട്ടുള്ളത് സുമനസുകളില്‍ നിന്നും ലഭിച്ച സഹായവും കൂടാതെ തുടര്‍ന്നും കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ്.
ഒരു കോടി രൂപയോളം ചിലവില്‍ ആസ്പത്രിയില്‍ പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റില്‍ സ്‌ട്രെക്ച്ചര്‍ എന്ന ആധുനിക നിര്‍മ്മാണ രീതി ഉപയോഗിച്ച് കോവിഡ് ബ്ലോക്കിന്റെ വര്‍ക്കും അധിവേഗം നടക്കുന്നുണ്ട്. കേരളത്തില്‍ കോവിഡ് രോഗികള്‍ക്കായി കാസര്‍കോട് ടാറ്റ നിര്‍മ്മിച്ചു സര്‍ക്കാറിനു കൈമാറി മാതൃകയിലുള്ള രീതിയിലുള്ളതാണ് ഇത്.
സൗജന്യ കോവിഡ് ചികില്‍സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക ആസ്പത്രി പ്രസിഡന്റ് കെ.പി.എ.മജീദ്, നിയുക്ത എം.എല്‍.എ. പി.ഉബൈദുല്ല, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍, ആസ്പത്രി സെക്രട്ടറി സഹീര്‍ കാലടി, സി.എം.ഒ. ഡോ. പരീദ്, ചീഫ് ഫിസിഷ്യന്‍ ഡോ.വിജയന്‍ എന്നിവരാണ്.