X

മലപ്പുറത്തിന് അവധിയില്ല; ജില്ലാകളക്ടര്‍ക്ക് ട്രോള്‍ മഴ

മലപ്പുറത്തിന് അവധിയില്ല; ജില്ലാകളക്ടര്‍ക്ക് ട്രോള്‍ മഴ.

ജില്ലാകളക്ടറുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലാണ് ട്രോള്‍ പെരുമഴ. പലരും കളക്ടറെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

“പൊന്നാനി താലൂക്കിന്റെ കളക്ടര്‍ ആണോ. ഇനി തിരൂര്‍ താലൂക്കിന്റെ കളക്ടര്‍ എപ്പഴാണാവോ പോസ്റ്റ് ഇടുന്നത് ??

കലക്ടറുടെ പ്രഖ്യാപനം കാണുന്ന മഴ. …”ടീ, ഇന്നിവിടെ പെയ്തിട്ട് ഒരു കാര്യോമില്ല. നമുക്ക് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, എറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ പോയി പെയ്ത് അവിടെയുള്ള കുട്ടികളെ ബുദ്ധിമുട്ടിക്കാം’

ഏറനാട് താലൂക്കില്‍ പത്തു പേര്‍ക് സൂര്യാഘാതം ???? ആശുപത്രിയില്‍”

 

“കനത്ത മഴ തുടരുന്ന സ്ഥലങ്ങളില്‍ കലക്ടറുടെ അവധിക്ക് കാത്തിരിക്കാതെ കുഞ്ഞു മക്കളുടെ സുരക്ഷക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും തീരുമാനമെടുക്കാം
ഒന്നോ രണ്ടോ ദിവസം സ്‌കൂളില്‍ പോയില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല”

“”കളക്ടര്‍ അവധി കൊടുത്താലും ഇല്ലെങ്കിലും നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം നമ്മള്‍ നോക്കുക… കനത്ത മഴ ഉള്ള സ്ഥലങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാതിരിക്കുക… അവരുടെ ജീവന്‍ നമ്മുക്ക് വലുതാണ്… അതിനേക്കാള്‍ വലുത് അല്ല ഒരു ദിവസത്തെ ക്ലാസ്…. അവര്‍ക്ക് സഞ്ചരിക്കാന്‍ വലിയ വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാകും.. നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നോ അല്ലെങ്കില്‍ സ്‌കൂള്‍ ബസിലോ വളരെ ബുദ്ധിമുട്ടി പോകണം… കൂടാതെ കാറ്റും വളരെ ശക്തമാണ്…
ഇവരുടെ കനിവിന് കാത്തു നില്‍ക്കേണ്ട… കാര്യങ്ങള്‍ നോക്കി നമ്മള്‍ സ്വയം പ്രവര്‍ത്തിക്കുക..
ഓരോ താലൂക്ക് ലെയും ഉദോഗസ്ഥര്‍ കൊടുക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം വരുന്നത്… താലൂക്ക് വലുത് ആയതിനാല്‍ പല സ്ഥലങ്ങളില്‍ പല തരത്തിലുള്ള മഴ ആയിരിക്കും… അതു കൊണ്ടു സാഹചര്യം നോക്കി നമ്മള്‍ പ്രവര്‍ത്തിക്കുക…”

“മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ മാത്രമാണ് മഴ പെയ്യുന്നത് ബാക്കിയുള്ള താലൂക്കുകളിലെല്ലാം മഞ്ഞാണ് പെയ്യുന്നത് ജാഗ്രതൈ

“സര്‍, മലയോര മേഖലകളെ കൂടി പരിഗണിക്കണം… പെട്ടന്നുള്ള മലവെള്ളപ്പാച്ചിലുകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ജീവനുകള്‍ വെച്ചു പന്താടരുത്… തീരുമാനം പുന പരിശോധിക്കണം”.

 

 

 

 

 

 

Chandrika Web: