മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ പി അഭിനവിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് അഭിനവ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു.രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി.