മലപ്പുറം: സംസ്ഥാനത്ത് തന്നെ മാതൃകയായി പ്രശംസനീയമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം നഗരസഭയുടെ വേറിട്ട പദ്ധതികള്‍ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമാകുന്നു.ഇന്നലെ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷ ജീവനക്കാരായി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ കാണാന്‍ ഇറങ്ങിയതായിരുന്നു നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിയും സഹപ്രവര്‍ത്തകരും. ഇതിനിടെയാണ് യാത്രയ്ക്കിടയില്‍ മലപ്പുറം മൂന്നാംപടിയില്‍ അവശനായി ഭക്ഷണം പോലും ദിവസങ്ങളായി കഴിച്ച് തളര്‍ന്നിരിക്കുന്ന തമിഴ്‌നാട് സ്വദേശിയായ വയോധികന്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ചെയര്‍മാനും സംഘവും സംസാരിച്ചപ്പോഴാണ് ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ തളര്‍ന്നു വൃദ്ധന്‍ തന്റെ വിശപ്പ് പറഞ്ഞു കണ്ണ് നിറഞ്ഞത്.ഉടന്‍ ചെയര്‍മാനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. അബ്ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, ശിഹാബ് മൊടയങ്ങാടന്‍, സി.കെ.സഹീര്‍എന്നിവര്‍ തൊട്ടടുത്ത ആശുപത്രി നിന്നും ഭക്ഷണം എത്തിക്കുകയും വൃദ്ധന് ഭക്ഷണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അതുവഴി കടന്നു വന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനീഷ്, നഗരസഭാ സെക്രട്ടറി എം.ജോബിന്‍ എന്നിവരുമായി ചര്‍ച്ചചെയ്യുകയും നിലവില്‍ ഗവണ്‍മെന്റ് സംവിധാനം ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍
ഇത്തരത്തില്‍ അലഞ്ഞുതിരിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നഗരസഭ സ്വന്തം ചിലവില്‍ അഭയകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു മണിക്കൂറുകള്‍ക്കകം കോട്ടപ്പടി ജി.എല്‍.പി.സ്‌കൂളില്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്തു. ഈ കാരുണ്യ പ്രവര്‍ത്തനം വഴി വേറിട്ട പദ്ധതിക്ക് ഇതുവഴി നഗരസഭ വീണ്ടും മാതൃകാ പ്രവര്‍ത്തനത്തിന് ഇടയായത്.