X

മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍: മുപ്പതുവീടുകള്‍ മണ്ണിനടിയില്‍

മലപ്പുറം: മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മുപ്പതോളം വീടുകള്‍ മണ്ണിന്നടിയിലായി. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലാവുകയായിരുന്നു. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താനായിട്ടുമില്ല.

ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ കവളപ്പാറയിലേക്ക് എത്തുന്നത്.

chandrika: