മലപ്പുറം: മലപ്പുറം ഉപതെരഞ്ഞടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം തിരുത്താതെ ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മനോരമ ചാനലിന്റെ ‘നേരെ ചൊവ്വെ’ പരിപാടിയിലാണ് മലപ്പുറം തെരഞ്ഞെടുപ്പ് ലീഗ് വര്‍ഗീകരിക്കുകയാണെന്നുള്ള വിവാദപരാമര്‍ശം മന്ത്രി ആവര്‍ത്തിച്ചത്. മുസ്ലിം സംഘടനകളെ ലീഗ് ഏകീകരിക്കുകയായിരുന്നുവെന്നാണ് കടകംപള്ളിയുടെ കണ്ടെത്തല്‍.
മന്ത്രിയുടെ പരാമര്‍ശം വന്‍വിവാദമായിരുന്നു. മലപ്പുറത്ത് രാഷ്ട്രീയ വിജയമാണെന്നും വര്‍ഗ്ഗീയവല്‍ക്കരണം നടന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കിയിരുന്നു. മലപ്പുറം മതസൗഹാര്‍ദ്ദത്തിന്റെ പ്രദേശമാണെന്നും വ്യത്യസ്ഥ മതവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശമാണെന്ന് മലപ്പുറമെന്നും കടകംപള്ളിയെ തള്ളി മന്ത്രി കെ.ടി ജലീലും പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായപ്പോള്‍ വളച്ചൊടിച്ചതാണെന്ന പതിവുശൈലിയില്‍ കടകംപള്ളിയെത്തിയിരുന്നുവെങ്കിലും പിന്നീടും വര്‍ഗ്ഗീയ പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി.
ചുവന്ന ബീക്കണ്‍ലൈറ്റുകള്‍ നിരോധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം പ്രചാരണ തന്ത്രമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്തതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നീക്കം ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ബീക്കണ്‍ ലൈറ്റുകള്‍ എടുത്തുമാറ്റിയിരുന്നു.