മലപ്പുറം: ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസെടുക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും പി.കെ നവാസ് ആരോപിച്ചു. ഇതിനു പിന്നില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലുണ്ടെന്നും എം.എസ്.എഫ് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ വര്‍ഷം ശരാശരി രജിസ്റ്റര്‍ ചെയ്തിരുന്നത് 12000 കേസുകളാണ്. സുജിത് ദാസ് എസ്.പി ആയതിനു ശേഷം കേസുകളുടെ എണ്ണം ആദ്യവര്‍ഷം 19,000 ആയി. കഴിഞ്ഞ വര്‍ഷം ഇത് 27,000 കേസുകളായെന്നും എം.എസ്.എഫ് കണക്കുകള്‍ നിരത്തിപ്പറഞ്ഞു. നിസാര കേസുകള്‍ പോലും വധശ്രമമാക്കി മാറ്റുന്നുവെന്നും എം.എസ്.എഫ് ആരോപിച്ചു.