മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ആകെയുള്ള 32 ഡിവിഷനുകളില്‍ 22 എണ്ണത്തിലാണ് ലീഗ് മത്സരിക്കുന്നത്. പത്തു സീറ്റില്‍ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ് മത്സരിക്കുക. ഇരു വിഭാഗത്തിലും ഓരോ സീറ്റ് വീതം എസ്‌സി സംവരണമാണ്. പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യമുള്ളതാണ് പട്ടിക. നിലവിലെ അംഗങ്ങളില്‍ നാലു പേര്‍ പട്ടികയിലുണ്ട്. ജില്ലാ പഞ്ചായത്തില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിതക്കാണ്.
ഡിവിഷനുകളും സ്ഥാനാര്‍ഥികളും:
ചോക്കാട് ഇസ്മയില്‍ പി. മൂത്തേടം
ഏലംകുളം അമീര്‍ പാതാരി
മക്കരപ്പറമ്പ് ടി.പി. ഹാരിസ്
എടയൂര്‍ കെ.ടി. അഷ്‌റഫ്
ആതവനാട് എം. ഹംസ മാസ്റ്റര്‍
എടരിക്കോട് ടി.പി.എം ബഷീര്‍
തിരുനാവായ ഫൈസല്‍ ഇടശ്ശേരി
കരിപ്പൂര്‍ പി.കെ.സി അബ്ദുറഹ്മാന്‍
പൂക്കോട്ടൂര്‍ അഡ്വ. പി.വി. മനാഫ്
നിറമരുതൂര്‍ വി.കെ.എം ഷാഫി
തൃക്കലങ്ങോട് (എസ്.സി ജനറല്‍) എ.പി. ഉണ്ണികൃഷ്ണന്‍
എടവണ്ണ റൈഹാനത്ത് ഗഫൂര്‍ കുറുമാടന്‍
അരീക്കോട് ശരീഫ ടീച്ചര്‍
ചങ്ങരംകുളം ഇ.കെ. ഹഫ്‌ലത്ത് ടീച്ചര്‍
രണ്ടത്താണി നസീമ അസീസ്
വേങ്ങര സമീറ പുളിക്കല്‍
വെളിമുക്ക് സറീന ഹസീബ്
കരുവാരകുണ്ട് ജസീറ മുനീര്‍
ആനക്കയം എം.കെ. റഫീഖ
ഒതുക്കുങ്ങല്‍ കെ. സലീന ടീച്ചര്‍
നന്നമ്പ്ര എ. ജാസ്മിന്‍
പൊന്മുണ്ടം (എസ്.സി വനിത) ശ്രീദേവി പ്രാക്കുന്നം
എതിരാളികളെ നിഷ്പ്രഭമാക്കി യുഡിഎഫ് വിജയിച്ചു വരലാണ് മലപ്പുറത്തിന്റെ പതിവ്. ജില്ലയില്‍ മുസ്‌ലിംലീഗിനാണ് മേധാവിത്വം.