മലപ്പുറം: ജില്ലയുടെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി എംകെ റഫീഖയേയും വൈസ് പ്രസിഡന്റായി ഇസ്മായില്‍ മൂത്തേടത്തിനെയും പ്രഖ്യാപിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
ആനക്കയം ഡിവിഷനില്‍ നിന്നാണ് റഫീഖ ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2010-15 വര്‍ഷത്തില്‍ എംകെ റഫീഖ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലം സ്വരാജ് ട്രോഫിയുള്പെടെ ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ പുലാമന്തോളിനെ തേടിയെത്തിയിരുന്നു. മലപ്പുറം ജില്ല മുസ്ലിംലീഗ് സെക്രട്ടറിയായ ഇസ്മായില്‍ മൂത്തേടം ചോക്കാട് ഡിവിഷനില്‍ നിന്നുമാണ് ജില്ലാ പഞ്ചായത്തിലേക്കുന്നത്.
32 അംഗ ജില്ലാ പഞ്ചായത്തില്‍ മുസ്ലിംലീഗിന് 21ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്ലിംലീഗിനായിരുന്നു.