X

ഒമാനീസ് മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡഡ് ആയി തിരഞ്ഞെടുത്ത സ്ഥാപനങ്ങളെ മലപ്പുറം ജില്ലാ കെ.എം.സി.സി ആദരിച്ചു

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരുക്കം 24 പരിപാടിയിൽ വെച്ച്ഒമാനിലെ മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡഡ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ബദ്ർ അൽ സമ ഹോസ്പിറ്റൽ, ഷാഹി ഫുഡ്സ് ആൻ്റ് സ്പൈസസ്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, ലുലു എക്സ്ചേഞ്ച് എന്നിവരെ ആദരിച്ചു.

ബദ്ർ അൽ സമ എക്സിക്യൂട്ടീവ് ഡയറക്ടർ ബിലാൽ മസ്കറ്റ് കെ.എം.സി. പ്രസിഡൻ്റ് റയീസ് അഹമ്മദിൽ നിന്നും, ഷാഹി ഫുഡ്സ് ആൻ്റ് സ്പൈസസ് അഡ്മിനിസ്ട്രേഷൻ മാനേജർ നഹാസ് ഖാദർ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻ്റ് ഡോ. പി എ മുഹമ്മദിൽ നിന്നും, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് റീജ്യണൽ ഓപ്പറേഷൻ മാനേജർ ഷാജി അബ്ദുള്ള മസ്കറ്റ് കെ.എം.സി.സി പൊളിറ്റിക്കൽ സെക്രട്ടറി സമീർ പാറയിൽ നിന്നും, ലുലു എക്സ്ചേഞ്ച് ഇന്ത്യൻ കോറിഡോർ ഹെഡ് ബഷാറു മുകാർ അബ്ദുള്ള മസ്കറ്റ് മലപ്പുറം ജില്ലാ കെ.എം.സി.സി ഉപദേശക സമിതിയംഗം സി.വി.എം. ബാവ വേങ്ങരയിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ പന്തലൂർ, അമീർ കാവനൂർ, നജീബ് കുനിയിൽ, യാക്കൂബ് തിരൂർ, സഫീർ കോട്ടക്കൽ, ഫിറോസ് പരപ്പനങ്ങാടി, റാഷിദ് പൊന്നാനി, മുർഷിദ് തങ്ങൾ പെരിന്തൽമണ്ണ, അബ്ദുൽ ഹമീദ് പെരിന്തൽമണ്ണ, നൗഷാദ് തിരൂർ, ഇസ്ഹാഖ് കോട്ടക്കൽ
എന്നിവർ നേതൃത്വം നല്കി.

webdesk14: